Headlines
Loading...
പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് നവ് ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിപ്പിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് വീണ്ടും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിന്റെ രാജിക്ക് ശേഷം പുതിയ മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. അതേസമയം കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു വ്യക്തമാക്കി.