Headlines
Loading...
സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്;ജനുവരി 29 മുതൽ 31 വരെ ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗത്തിന്മേൽ ചർച്ച

സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്;ജനുവരി 29 മുതൽ 31 വരെ ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗത്തിന്മേൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ജനുവരി 29 മുതൽ ജനുവരി 31 വരെ ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗത്തിന് മേലുളള ചർച്ച നടക്കും. സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും.

ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് വീണ്ടും ചേരും. ഫെബ്രുവരി 14 വരെ ബജറ്റിന്മേലുളള ചർച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. മാർച്ച് ഒന്ന് മുതൽ 27 വരെയുളള ദിവസങ്ങളിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും. ഈ വർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനമാണ് ജനുവരി മുതൽ ആരംഭിക്കുന്നത്.

'മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, വിജയിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 ആക്കും'; തോമസ് ഐസക്ക്
​ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കവെയാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസം​ഗം നടത്താൻ വരുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രസംഗിക്കാനെത്തുമ്പോൾ ഗവർണ്ണർക്കെതിരെ ഭരണ-പ്രതിപക്ഷ നിരയിൽ നിന്ന് പ്ലക്കാർഡോ ബാനറോ വരുമോയെന്ന ചോദ്യവും ബാക്കിയാണ്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണ്ണർക്കെതിരെ വിമർശനങ്ങൾ ഉയരാനും സാധ്യതയുണ്ട്.

നവകേരള സദസ്സും അതിനിടയിലുണ്ടായ യൂത്ത് കോൺ​ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും സാമ്പത്തിക പ്രശ്നവും യൂത്ത് കോൺ​ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വരെ എത്തിയ സംഭവങ്ങളും സഭയിൽ ചർച്ചയായേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുളള ബജറ്റ് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്