kerala
മോൺസണ്‍ മാവുങ്കലിന് വേണ്ടി നടൻ ബാല ഇടപെട്ടു; ശബ്ദരേഖ പുറത്ത്
കൊച്ചി: പുരാവസ്തു തട്ടിപ്പ് പ്രതി മോൺസണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ബാല സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ കേസ് പിന്‍വലിക്കണമെന്നായിരുന്നു ബാലയുടെ ആവശ്യം.
അജിതിനെതിരേ മോണ്‍സണ്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മോണ്‍സന്‍റെ രഹസ്യങ്ങളെല്ലാം അറിയുന്ന ഡ്രൈവർ അജിത്തും പോലീസില്‍ പരാതിപ്പെട്ടു. തന്നെ മോശക്കാരനായി ചിത്രികരിച്ചതിനെ തുടർന്നാണ് പൊലീസിൽ പരാതിപ്പെടേണ്ടിവന്നതെന്ന് ഫോൺസംഭാഷണത്തിൽ അജിത് വിശദീകരിക്കുന്നുണ്ട്. എന്നാൽ കേസ് പിൻവലിക്കാൻ അജിത് സമ്മതിക്കുന്നില്ല.
ബാലയുടെ അടുത്ത സുഹൃത്താണ് മോണ്‍സണ്‍. മോൺസണോടൊപ്പമുള്ള ബാലയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബാലയുടെ യൂട്യൂബ് ചാനലില്‍ മോണ്‍സണെ അഭിമുഖം ചെയ്തിട്ടുണ്ട്. ബാലയുടെ വിവാഹത്തിനും മോണ്‍സണ്‍ പങ്കെടുത്തിരുന്നു.
ഫോണ്‍ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍
ബാല- ഒരു കംപ്ലെയിന്‍റ് എത്തി. മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചെന്ന്.. അത് വേണ്ടല്ലോ..
അജി- അയ്യോ എന്‍റെ പൊന്നു ബാലച്ചേട്ടാ, സത്യമായിട്ടും ഞാനല്ല മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചത്. ഞാന്‍ പെണ്ണുപിടിയനാണെന്നും 20 കിലോ കഞ്ചാവ് ഞാന്‍ പുള്ളിയുടെ വണ്ടിയില്‍ കൊണ്ടുപോയി വെയ്ക്കുമെന്നും തലവെട്ടിക്കളയുമെന്നും പുള്ളി ആരോടോ പറഞ്ഞുണ്ടാക്കിയ കഥയാണ് ബാലച്ചേട്ടാ. എനിക്ക് എന്തുചെയ്യാന്‍ പറ്റും? പുള്ളിയുടെ കാല് പിടിക്കാന്‍ പറ്റുമോ? 10 വര്‍ഷം പുള്ളിക്കുവേണ്ടി പട്ടിയെപ്പോലെ പണിയെടുത്ത എനിക്ക് കള്ളക്കേസാണ് പുള്ളി തന്ന ബോണസ്. അതങ്ങനെ നിലനില്‍ക്കട്ടെ ബാലച്ചേട്ടാ..