Headlines
Loading...
സര്‍വേ ജനഹിതം അട്ടിമറിക്കാന്‍; ഇത് 20 കോടി പരസ്യത്തിന്‍റെ ഉപകാരസ്മരണ: ചെന്നിത്തല

സര്‍വേ ജനഹിതം അട്ടിമറിക്കാന്‍; ഇത് 20 കോടി പരസ്യത്തിന്‍റെ ഉപകാരസ്മരണ: ചെന്നിത്തല

സര്‍ക്കാരിനെ അനുകൂലിക്കുന്ന സര്‍വേകളെ യുഡിഎഫിന് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികളൊന്നും പ്രശ്നമല്ലെന്ന് പറയുന്ന സര്‍വേകള്‍ ജനം തൂത്തെറിയും. ന്യായമായി ലഭിക്കേണ്ട പരിഗണന പോലും പ്രതിപക്ഷത്തിന് ലഭിക്കുന്നില്ലെന്നും അഭിപ്രായസര്‍വേകള്‍ ജനഹിതം അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

പിണറായിക്ക് സര്‍വേക്കാര്‍ 2 ശതമാനം റേറ്റിങ് ആണ് നല്‍കിയത്. പിന്നീട് അദ്ദേഹം  മുഖ്യമന്ത്രിയായി. എനിക്ക് ആരുടെയും റേറ്റിങ് വേണ്ട. 20 കോടിയുടെ പരസ്യത്തിന്‍റെ ഉപകാരസ്മരണയാണ് നടക്കുന്നത്. ഇത് മോദി പയറ്റുന്ന അതേ രീതിയാണ്. ജനങ്ങളുടെ സര്‍വേ യുഡിഎഫിന് അനുകൂലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 12 മുതല്‍ 15 സീറ്റ് വരെ പറഞ്ഞു. പാലക്കാട്ട് യുഡിഎഫിന് മൂന്നാം സ്ഥാനം പറഞ്ഞവരുണ്ട്. – അദ്ദേഹം പറഞ്ഞു. പ്രചാരണത്തില്‍ സിപിഎമ്മും ബിജെപിയും പണം വാരിയെറിയുന്നു. ഇതിന്‍റെ ഉറവിടം അന്വേഷിക്കണം– അദ്ദേഹം ആവശ്യപ്പെട്ടു.