national
സിപിഐ ആസ്ഥാനത്ത് സ്വന്തം ചെലവിൽ വെച്ച എസി കനയ്യകുമാർ അഴിച്ചുകൊണ്ടു പോയി
കോൺഗ്രസിൽ ചേരുമെന്ന സൂചനകൾക്കിടെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയിൽ ഘടിപ്പിച്ചിരുന്ന എയർ കണ്ടീഷണർ കനയ്യ കുമാർ അഴിച്ചുകൊണ്ടു പോയി. കനയ്യ കുമാർ തന്നെ വാങ്ങിയ ഈ എസി കുറച്ചു ദിവസം മുമ്പ് അദ്ദേഹം തന്നെ അഴിച്ചു കൊണ്ടു പോയെന്ന് സിപിഐ ബിഹാർ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സ്വന്തം ചിലവിൽ വെച്ച എസി അദ്ദേഹം തന്നെ കൊണ്ടു പോയതിൽ തെറ്റൊന്നുമില്ലെന്നും താനാണനുവാദം കൊടുത്തതെന്നും റാം നരേഷ് പാണ്ഡെ പറഞ്ഞു.
അതേസമയം കനയ്യകുമാർ കോൺഗ്രസിൽ ചേരില്ലെന്നാണ് താനിപ്പോഴും പ്രതീക്ഷിക്കുന്നതെന്നും പാണ്ഡെ പറഞ്ഞു. "അദ്ദേഹം കോൺഗ്രസിൽ ചേരില്ലെന്ന് ഞാനിപ്പോഴും പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹം കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളയാളാണ്. അത്തരക്കാർ അവരുടെ പ്രത്യയശാസ്ത്രത്തിൽ വളരെ കണിശരായിരിക്കും," റാം നരേഷ് പാണ്ഡെ പറഞ്ഞു.
സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം കനയ്യ കുമാര്‍ ഇന്ന് വൈകീട്ട് കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ട്. എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് വരുന്നത്. രാഹുല്‍ഗാന്ധി ഈ ചടങ്ങില്‍ പങ്കെടുക്കും. നേരത്തെ ഭഗത് സിങ് ദിനത്തില്‍ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് എത്തുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗാനേഷ് മേവാനിയുടെ കോണ്‍ഗ്രസിലേക്കുളള ഔദ്യോഗിക പ്രവേശനം പിന്നീട് ആയിരിക്കും. രണ്ടു നേതാക്കളേയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
NEWS HIGHLIGHT: Kanayyakumar, who was at his own expense at the CPI headquarters, A/C was taken away
[ www.livetodaymalayalam.in ]