Headlines
Loading...
പുരാവസ്​തു തട്ടിപ്പ്​ വീര​ന്‍ മോ​ന്‍​സ​ണ്‍ മാവുങ്കലിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി

പുരാവസ്​തു തട്ടിപ്പ്​ വീര​ന്‍ മോ​ന്‍​സ​ണ്‍ മാവുങ്കലിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി

കൊച്ചി: പുരാവസ്​തു തട്ടിപ്പ്​ വീര​ൻ മോ​ൻ​സ​ൺ മാവുങ്കലിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടി. ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ മോ​ൻ​സ​ൺ ഭീഷണിപ്പെടുത്തിയെന്നാണ്​ പരാതിയിൽ പറയുന്നത്​. കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാൻ സഹോദരനെയും സുഹൃത്തിനെയും മോൻസൺ വീട്ടിലേക്ക്​ വിളിച്ചു വരുത്തിയിരുന്നു.സുഹൃത്തും ബന്ധുവുമായ യുവാവ്​​ പ്രതിയായ കേസിൽ ഇടപെട്ട മോ​ൻ​സ​ൺ നഗ്​ന ചിത്രം കാണിച്ച്​ ഭീഷണിപ്പെടുത്തിയതായാണ്​ യുവതി പറയുന്നത്​. 

പ്രണയത്തിലായിരുന്ന യുവതിയെ​ വിവാഹ വാഗ്​ദാനം നൽകിയാണ്​ മോൻസന്‍റെ ബന്ധും സുഹൃത്തും വ്യവസായിയുമായ ശരത്​ സുന്ദരേശൻ എന്ന യുവാവ്​ ​ പീഡിപ്പിച്ചത്​. പെൺകുട്ടിയുടെ വീട്ടിൽ വന്ന യുവാവ്​ കല്യാണം കഴിക്കുന്നതിനെ കുറിച്ച്​ ഉറപ്പും ബന്ധുക്കൾക്ക്​ നൽകിയതായി പെൺകുട്ടി പറയുന്നു.

NEWS HIGHLIGHT: Girl with serious allegations against cheating hero Monson Maungdaw [ www.livetodaymalayalam.in ]