Headlines
Loading...
ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു; കമാന്‍ഡോകള്‍ രാജ്ഭവനില്‍ kerala governor

ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു; കമാന്‍ഡോകള്‍ രാജ്ഭവനില്‍ kerala governor

ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കി കമാന്‍ഡോ സംഘം എത്തി. ഇഡസ് പ്ലസ് സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ്. തിരുവനന്തപുരത്ത് പൊലീസ് വലയം ഭേദിച്ച് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ പൂര്‍ണമായി തടയാന്‍ പൊലീസിന് സാധിച്ചില്ല. എസ്എഫ്ഐ വഞ്ചിയൂര്‍ എരിയ പ്രസിഡന്റ് രേവന്തിനെ അറസ്റ്റ് ചെയ്തു. ഗവര്‍ണറെ പരിഹസിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. സംഭാരവുമായി തിരുവനന്തപുരം തൈക്കാട് കാത്തുനിന്നു. ഗവര്‍ണറുടെ ക്ഷീണം മാറ്റാനെന്ന് പരിഹാസം. 

അത്യന്തം നാടകീയമായ രംഗങ്ങളാണ് ഇന്ന് രാവിലെ  നിലമേലില്‍ ഉണ്ടായത്. എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ രണ്ടുമണിക്കൂറോളമാണ് ഗവര്‍ണര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചത്. കരിങ്കൊടി പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കത്തില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അന്ധാളിച്ചു. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എല്ലാവര്‍ക്കും എതിരെ കേസെടുക്കണമെന്നും എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ രണ്ടു മണിക്കൂറിന് ശേഷം ഗുരുതരവകുപ്പകള്‍ ചുമത്തിയെന്ന് എഫ്ഐആര്‍ കണ്ടു ബോധ്യപ്പെട്ടതോടെയാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. 

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ രാജ്ഭവന്‍ വിവരം അറിയിച്ചു. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നിസഹായരാണ്. കരിങ്കൊടി കാണിക്കുന്നത് താന്‍ കാര്യമാക്കുന്നില്ല.  എന്നാല്‍ കാറിനടുത്തെത്തി ആക്രമിച്ചാല്‍  കാറിന് പുറത്തിറങ്ങി പ്രതിഷേധിക്കുമെന്നും ഗവര്‍ണര്‍. ഇക്കാര്യം താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഡിജിപിയോടും  ഗവര്‍ണര്‍ ക്ഷുഭിതനായി. ഡിജിപി ഫോണില്‍ വിളിച്ചിട്ടും അനുനയത്തിന് വഴങ്ങാന്‍ ഗവര്‍ണര്‍ തയാറായില്ല. ഞാന്‍ നേരില്‍ കണ്ട കാര്യങ്ങളാണെന്നും മുഖ്യമന്ത്രിയെങ്കില്‍ നിങ്ങള്‍ ഇത് അനുവദിക്കുമായിരുന്നോ എന്നും  ഡിജിപിയോട് ഗവര്‍ണറുടെ ചോദ്യം. അതേസമയം, ഗവര്‍ണറുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രതികരണം ചിരിയിലൊതുക്കി.