Headlines
Loading...
നവകേരള സദസിനായി സ്കൂള്‍ബസുകള്‍ വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

നവകേരള സദസിനായി സ്കൂള്‍ബസുകള്‍ വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

നവകേരള സദസിനായി സ്കൂള്‍ബസുകള്‍ വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പരിപാടിക്കായി പൊതുജനങ്ങളെ എത്തിക്കാനാണ് ബസുകള്‍ ഉപയോഗിക്കുക. അതത് നിയമസഭാ മണ്ഡലങ്ങളിലെ സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ബസ് നല്‍കുമ്പോള്‍ ചിലവാകുന്ന ഇന്ധനചിലവും ഡ്രൈവറുടെ ബാറ്റയും സംഘാടക സമിതിയില്‍ നിന്ന് ഈടാക്കാമെന്ന് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം ഞായറാഴ്ച കാസര്‍കോട് സര്‍ക്കാര്‍  ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസമാക്കിയതിനെതിരെ തലശ്ശേരി അതിരൂപത  രംഗത്തെത്തി. കാസർകോട് ഫൊറോന ചർച്ച് കൗൺസില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഉത്തരവ് പിൻവലിച്ച് ക്രൈസ്തവ മതവിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാണ് കൗണ്‍സിലിന്‍റെ ആവശ്യം.നിയമപരമായും സംഘടനാപരമായും വിഷയത്തെ നേരിടുമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപ്പടവിൽ പറഞ്ഞു. എൻജിഒ അസോസിയേഷന്‍, ദേശീയ അധ്യാപക പരിഷത്ത്,  എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്‍ എന്നിവരും ഞായറാഴ്ച ഡ്യൂട്ടിക്കെത്തണമെന്ന ഉത്തരവിനെതിരെ രംഗത്തുവന്നിട്ടുണ്ട്.