Headlines
Loading...
യുഎഇ– ഇന്ത്യ യാത്ര: എയർ സുവിദ ഫോം കൃത്യമല്ലെങ്കിൽ യാത്രയ്ക്ക് തടസ്സമായേക്കും

യുഎഇ– ഇന്ത്യ യാത്ര: എയർ സുവിദ ഫോം കൃത്യമല്ലെങ്കിൽ യാത്രയ്ക്ക് തടസ്സമായേക്കും

ദുബായ് ∙ യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവർ എയർ സുവിദ സെൽഫ് റിപോർട്ടിങ് ഫോം കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പരിശോധിക്കും. പലരും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായും ഇത് യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായും അറിയിച്ചു.‌
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സെൽഫ് ഡിക്ലറേഷൻ ഫോം (എസ്‍ഡിഎഫ്) എയർ സുവിദ –പോർട്ടലി(www.newdelhiairport.in)ലൂടെയാണ് യാത്രയ്ക്ക് മുൻപ് പൂരിപ്പിച്ച് സമർപ്പിക്കേണ്ടത്. അപ്‌ലോഡ് ചെയ്താൽ ഫോം പരിശോധിച്ച് പിഡിഎഫ് ഫയൽ ലഭ്യമാക്കും. ഇതിന്റെ പ്രിന്റൗട്ട് കോപ്പി വിമാനത്താവളത്തില്‍ ഹാജരാക്കണം.

2. കോവിഡ്19 ആർടി–പിസിആർ നെഗറ്റീവ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണം.

3. പാസ്പോർട് കോപ്പി അപ്‌ലോഡ് ചെയ്യണം.

എല്ലാ യാത്രക്കാരും നിർബന്ധമായും എസ്ഡിഎഫ് ഫോമിന്റെ രണ്ടു പ്രിന്റൗട്ടുകളും കോവിഡ്19 ആർടി–പിസിആർ നെഗറ്റീവ് റിപോർട്ടും വിമാനത്താവളത്തിൽ ചെക് ഇൻ സമയത്ത് ഹാജരാക്കണം. ഇവയുടെ സ്ക്രീൻ ഷോട്ടുകൾ സ്വീകാര്യമല്ല. ഇൗ കാര്യങ്ങൾ നിർവഹിക്കുന്നവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. വിവരങ്ങൾക്ക്:https://www.newdelhiairport.in/airsuwidha/apho-registration
എയർ ഇന്ത്യ ടെർമിനൽ ഒന്നിൽ നിന്ന്
എയർ ഇന്ത്യ വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ടെർമിനൽ രണ്ടിൽ നിന്നുമാണ് യാത്ര പുറപ്പെടുക. ഇതറിയാതെ ടെർമിനൽ മാറിയെത്തുന്ന പലർക്കും ബുദ്ധിമുട്ടുണ്ടാകുന്നതിനാലാണ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നത്