Headlines
Loading...
മൂന്ന് വർഷം ഉപയോഗിക്കാം , ഉള്ളിൽ സാനിറ്റൈസറും : 5ലക്ഷം രൂപയുടെ സ്വര്‍ണമാസ്‌ക് സ്വയം നിര്‍മ്മിച്ച്‌ ഗോള്‍ഡന്‍ ബാബ

മൂന്ന് വർഷം ഉപയോഗിക്കാം , ഉള്ളിൽ സാനിറ്റൈസറും : 5ലക്ഷം രൂപയുടെ സ്വര്‍ണമാസ്‌ക് സ്വയം നിര്‍മ്മിച്ച്‌ ഗോള്‍ഡന്‍ ബാബ

കാൺപൂർ ; കൊറോണയെ പ്രതിരോധിക്കാന്‍ സ്വർണ്ണം കൊണ്ട് മാസ്‌ക് നിര്‍മ്മിച്ച് ഉത്തര്‍പ്രദേശ് സ്വദേശി. കാൺപൂർ സ്വദേശിയായ ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന മനോജ് സെന്‍ഗാര്‍ എന്നയാളാണ് 5 ലക്ഷം രൂപ വില വരുന്ന മാസ്‌ക് നിര്‍മ്മിച്ചത്. ‘ശിവ് ശരണ്‍ മാസ്‌ക്’ എന്നാണ് അദ്ദേഹം ഇതിനു നല്‍കിയ പേര്.
ഒരു സാനിറ്റൈസറും ഈ മാസ്‌കിനകത്ത് സജ്ജമാക്കിയിട്ടുണ്ട് . രണ്ടാം കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായിരുന്നു. അതിന് പ്രധാനകാരണമായത് പലരും മാസ്‌ക് ധരിക്കാത്തതായിരുന്നു. മൂന്ന് ലെയറുള്ള ഈ മാസ്‌ക് മൂന്ന് വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. നിലവിൽ 250 ഗ്രാം വീതം തൂക്കമുള്ള നാലു ചെയിൻ ആണ് അദ്ദേഹം അണിഞ്ഞിരിക്കുന്നത് .

നേരത്തെയും മനോജ് സ്വര്‍ണം കൊണ്ട് നിരവധി വസ്തുക്കള്‍ ഉണ്ടാക്കിയിട്ടുണ്ട്. സ്വര്‍ണത്തില്‍ തീര്‍ത്ത ശംഖ്, മത്സ്യം, ഹനുമാന്‍ സ്വാമിയുടെ ലോക്കറ്റ് തുടങ്ങി വന്‍ ശേഖരണം തന്നെ ഇയാളുടെ പക്കലുണ്ട്