Headlines
Loading...
ചൈനയില്‍ വന്‍ ഭൂചലനം; 118 മരണം; 250 പേര്‍ക്ക് പരുക്ക്

ചൈനയില്‍ വന്‍ ഭൂചലനം; 118 മരണം; 250 പേര്‍ക്ക് പരുക്ക്

വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 118 മരണം. 250 പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്നലെ പ്രാദേശിക സമയം രാത്രി 12 മണിക്കാണ് ഗന്‍സു പ്രവിശ്യയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തൊട്ടടുത്ത ചിങ്ഹായ് പ്രവിശ്യയിലും പ്രകമ്പനം ഉണ്ടായി. ഗന്‍സുവില്‍ മാത്രം 105 പേര്‍ കൊല്ലപ്പെട്ടു. ചിങ്ഹായില്‍ 13 പേരും മരിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഷിന്‍ജിയാങില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഗന്‍സുവിലും ചിങ്ഹായിലുമായി അയ്യായിരത്തിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. 

നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് ഷി ചിന്‍ പിങ് പറഞ്ഞു. എന്നാല്‍ കൊടും തണുപ്പും ഗതാഗത, വൈദ്യുതി– വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതും തിരിച്ചടിയാണ്. പ്രദേശത്ത് താപനില മൈനസ് 13 ഡിഗ്രിയാണ്. ഗന്‍സുവില്‍ ഭൂരിഭാഗം കെട്ടിടങ്ങളും പഴക്കം ചെന്നതും മണ്ണുകൊണ്ട് നിര്‍മിച്ചതുമാണ്. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു