kerala
സംസ്ഥാനത്ത് വെള്ളി മുതൽ തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് വെള്ളി മുതൽ തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച്ച യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയും ഞായറും 9 ജില്ലകളിൽ മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.