Headlines
Loading...
ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന്‍ എം എല്‍ എയെ അയോഗ്യനാക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന്‍ എം എല്‍ എയെ അയോഗ്യനാക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ എം എല്‍ എയെ അയോഗ്യനാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിക്കുക. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബി എസ് പിസംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ചെറിയാനെതിരെ ഹരജി നല്‍കിയിരുന്നത്.

ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സി പി എം പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് സജി ചെറിയാന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുള്ളതെന്നും മറ്റുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍. പ്രസംഗം ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.