covid update
കിഴൂരിൽ കോവിഡ് വ്യാപനം രൂക്ഷം, നൂറ് പേരെ പരിശോധിച്ചതിൽ 41പേർക്കും കോവിഡ് കണ്ടെത്തി, നിയന്ത്രണം ശക്തമാക്കും
മേൽപറമ്പ്:സമ്പർക്കത്തിലൂടെ കീഴൂർ തീരദേശ പ്രദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം ഇന്ന് നൂറു പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 41പേർക്കാണ് കോവിഡ് രോഗം കണ്ടെത്തിയത്. ഇതിൽ ആശവർക്കറും ഉൾപെടും . വ്യാപാര സ്ഥാപനങ്ങൾ ഒരാഴ്ചത്തേ അടച്ചിടലിനു ശേഷം ഇന്ന് മുതലാണ് ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയത് . തിങ്കളാഴ്ച പരവനടുക്കത്ത് വെച്ച് നടത്തിയ ആന്റിജൻ പരിശോധന യിലാണ്,
കോവിഡ് കണ്ടെത്തിയത്,
ജില്ലയിൽ ഇന്ന് പുറത്ത് വിട്ട കോവിഡ് രോഗികളുടെ ലിസ്റ്റിൽ കൂടുതൽ പേരും ചെമ്മനാട് പഞ്ചായത്തിലുള്ളവരാണ്,
നേരത്തെ കാസർകോട് കോട്ടിക്കുളം തീരദേശ പ്രദേശങ്ങളിലുള്ള നിരവധി പേർക്കും രോഗം കണ്ടെത്തിയിരുന്നു..