kerala
കണ്ണടച്ചു പ്രാര്‍ഥിക്കുന്നതിനിടെ ഉഗ്രസ്ഫോടനം: ആളുകള്‍ ചിതറിയോടി; ഒരു മരണം, 23 പേർക്ക് പരിക്ക്
കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ വന്‍ സ്ഫോടനം. ആദ്യം വലിയ സ്ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായി. പിന്നീടും പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഹാളിന്‍റെ മുന്‍പിലാണ് സ്ഫോടനമുണ്ടായത്. ആളുകള്‍ ഭയപ്പെട്ട് ചിതറിയോടുകയായിരുന്നു. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പ്രാര്‍ത്ഥനയ്ക്കിടെയാണ് ഉഗ്ര സ്ഫോടനം കേട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായ പൊള്ളലേറ്റ ആളുകളെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. എറണാകുളത്തെ എല്ലാ ആശുപത്രികളോടും തയാറായിരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാരും നഴ്സുമാരും ജോലിയില്‍ തിരിച്ചെത്താനാണ് നിര്‍ദേശം.
മൂന്നുദിവസമായി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സമ്മേളനവും പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. ഇന്ന് അവസാന ദിവസമായിരുന്നു. രാവിലെ പ്രാര്‍ത്ഥന തുടങ്ങി ഉടനെയാണ് സ്ഫോടനമുണ്ടായത്