Headlines
Loading...
വടക്കൻ ഗാസയിൽ കരയാക്രമണം ശക്തിപ്പെടുത്താൻ ഇസ്രയേൽ; യുദ്ധം അടുത്ത ഘട്ടത്തിലെന്ന് പ്രതിരോധമന്ത്രി

വടക്കൻ ഗാസയിൽ കരയാക്രമണം ശക്തിപ്പെടുത്താൻ ഇസ്രയേൽ; യുദ്ധം അടുത്ത ഘട്ടത്തിലെന്ന് പ്രതിരോധമന്ത്രി

ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുകയാണ്. വടക്കൻ ഗാസയിലെ കരയാക്രമണം ശക്തിപ്പെടുത്തുമെന്ന് ഇസ്രയേലി സൈനിക വക്താവ് അറിയിച്ചു. വായു മാർഗ്ഗവും ജല മാർഗ്ഗവും ഇതിന് പിന്തുണ നൽകുമെന്നും വക്താവ് അറിയിച്ചു. ഹമാസിനെതിരെയുളള യുദ്ധം അടുത്ത ഘട്ടത്തിലെത്തിയെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി പറഞ്ഞു. എന്നാൽ ഗാസയിൽ ഇസ്രയേലിനെ നേരിടാൻ തങ്ങളുടെ എല്ലാ ശക്തിയും പ്രയോഗിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. നിലവിൽ 7326 പേർ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 3038 കുട്ടികളുമുൾപ്പെടുന്നു.

വടക്കൻ ഗാസയിലുള്ളവരോട് താൽക്കാലികമായി തെക്ക് ഭാഗത്തേക്ക് മാറുന്നതിന് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേൽ പ്രതിരോധ സേന അടിയന്തര സന്ദേശം പുറത്തിറക്കി. എത്രയും വേഗം തെക്ക് ഭാഗങ്ങളിലേക്ക് പോകണമെന്നും ഇത് വെറുമൊരു മുൻകരുതലല്ല, മറിച്ച് അടിയന്തരമായ അഭ്യര്‍ത്ഥനയാണെന്നും ഇസ്രയേലി വക്താവ് വീഡിയോ മുഖാന്തരം അറിയിച്ചു. ആക്രമണത്തിന്റെ തീവ്രത കുറയുന്ന പക്ഷം തിരികെയെത്താമെന്നും വക്താവ് പറഞ്ഞു.