kerala
GOLD RATE | സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ധിച്ചു; അറിയാം ഇന്നത്തെ സ്വർണ്ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. 320 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,560 രൂപയായി. ഗ്രാമിന് 40 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4570 രൂപയാണ് വില.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ആഗോള സ്വർണവിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.