kerala
സംസ്ഥാനത്തെ സ്‌കൂളുകളുടെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഡിസംബര്‍ 24 മുതല്‍
തിരുവനന്തപുരം: സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി രണ്ട് ഞായറാഴ്ച വരെയായിരിക്കും അവധി.
കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറന്നത്. നിലവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചത്.