Headlines
Loading...
ഉത്തരാഖണ്ഡ് ദുരന്തം: 202 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; 19 മരണം സ്ഥിരീകരിച്ചു

ഉത്തരാഖണ്ഡ് ദുരന്തം: 202 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; 19 മരണം സ്ഥിരീകരിച്ചു

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല അടർന്നുവീണതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ 202 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവർത്തകർ. 19 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. തപോവൻ ടണലിൽ 121 പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 32 പേരെ ഇതുവരെ രക്ഷപ്പെടുത്തി.


കാണാതായവരിൽ മുപ്പതോളം പേർ യു.പി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണെന്ന് ലഖിംപുർ ഖേരി ഡിജിപി അശോക് കുമാർ പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അപകടമുണ്ടാകാൻ ഇടയായ സാഹചര്യം സമഗ്രമായി വിശകലനം ചെയ്യുകയാണെന്നും ഭാവി അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുമെന്നും റാവത്ത് പറഞ്ഞു
ഞാപറഞ്ഞു
 രാവിലെ 10.45-നാണ് മഞ്ഞുമല അടർന്നുവീണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് ധൗലി ഗംഗ, അളകനന്ദ നദികളിൽ വൻ പ്രളയമുണ്ടായി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഋഷിഗംഗ വൈദ്യുതി പദ്ധതിയും തപോവന് അടുത്തുണ്ടായിരുന്ന എൻ.ടി.പി.സി. വൈദ്യുതിനിലയവും പൂർണമായും തകർന്നു. രണ്ടിടത്തുമായി ജോലി ചെയ്തിരുന്നവരെയാണ് വെള്ളപ്പാച്ചിലിൽ കാണാതായത്. തലസ്ഥാനമായ ദെഹ്റാദൂണിൽനിന്ന് ഏതാണ്ട് 149 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായ പ്രദേശം.