Headlines
Loading...
ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതി; മനഃപൂർവമായ നരഹത്യാക്കുറ്റം ചുമത്തി

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതി; മനഃപൂർവമായ നരഹത്യാക്കുറ്റം ചുമത്തി

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതിയിൽ എറണാകുളം കാക്കനാടുള്ള ഹോട്ടലുടമയ്ക്കെതിരെ മനഃപൂർവമായ നരഹത്യാക്കുറ്റം ചുമത്തി. യുവാവിന്റെ രക്ത പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസിന്റെ നടപടി. നേരത്തേ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിരുന്നത്. ഭക്ഷ്യവിഷബാധയേറ്റിരുന്നുവെന്ന് രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

അതേസമയം മരിച്ച കോട്ടയം സ്വദേശി രാഹുല്‍ ഡി നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഭക്ഷ്യവിഷബാധാ ആരോപണത്തില്‍ തൃക്കാക്കര പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തൊടുപുഴ സ്വദേശിനി നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചികില്‍സതേടുന്നവരുടെ മൊഴി രേഖപ്പെടുത്തിയശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസിന്റെ നീക്കം