Headlines
Loading...
കോണ്‍ഗ്രസ് പട്ടികയില്‍ രണ്ട് ഡോക്ടര്‍മാര്‍, പിഎച്ച്ഡി നേടിയ രണ്ടുപേര്‍; ഒന്‍പത് വനിതകള്‍

കോണ്‍ഗ്രസ് പട്ടികയില്‍ രണ്ട് ഡോക്ടര്‍മാര്‍, പിഎച്ച്ഡി നേടിയ രണ്ടുപേര്‍; ഒന്‍പത് വനിതകള്‍

തിരുവനന്തപുരം[ Live Today Malayalam ]: സി.പി.എമ്മിന് സമാനമായി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ അക്കാദമിക് പ്രാവീണ്യമുള്ളവർക്ക് പ്രാധാന്യം നൽകി കോൺഗ്രസും. രണ്ട് ഡോക്ടർമാർ, പിഎച്ച്ഡി നേടിയ രണ്ട് പേർ എന്നിവർ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചു. ബിരുദാനന്തര ബിരുദം നേടിയ 12 പേരും 42 ബിരുദധാരികളും പട്ടികയിലുണ്ട്.

ഒറ്റപ്പാലത്ത് മത്സരിക്കുന്ന പി.ആർ. സരിൻ, കഴക്കൂട്ടത്ത് നിന്ന് എസ്.എസ്. ലാൽ എന്നിവരാണ് എം.ബി.ബി.എസ്. ബിരുദം നേടി പ്രാക്ടീസ് ചെയ്യുന്ന സ്ഥാനാർഥികൾ. മൂവാറ്റുപുഴയിലെ സ്ഥാനാർഥിയായ മാത്യു കുഴൽനാടൻ, വൈക്കത്ത് മത്സരിക്കുന്ന പി.ആർ. സോന എന്നിവരാണ് പി.എച്ച്.ഡി നേടിയ സ്ഥാനാർഥികൾ. നടൻ ധർമജൻ ബോൾഗാട്ടി ബാലുശ്ശേരിയിലും മത്സരിക്കു.

ഒൻപത് വനിതകളും പാർട്ടിയെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരിക്കും. മാനന്തവാടിയിൽ പി.കെ.ജയലക്ഷ്മി, തരൂർ കെ.എ.ഷീബ, തൃശ്ശൂർ പദ്മജ വേണുഗോപാൽ, വൈക്കം ഡോ. പി.ആർ.സോന, കായംകുളം അരിത ബാബു, അരൂർ ഷാനിമോൾ ഉസ്മാൻ, കൊല്ലം ബിന്ദു കൃഷ്ണ, കൊട്ടാരക്കര രശ്മി ആർ., പാറശ്ശാല അൻസജിത റസ്സൽ എന്നിവരാണ് കോൺഗ്രസിന്റെ വനിതാ സ്ഥാനാർഥികൾ.

25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേരാണ് കോൺഗ്രസിന്റെ പട്ടികയിൽ ഇടം പിടിച്ചത്. 51 മുതൽ 60 വരെ 22 പേരും 61 മുതൽ 70 വയസ് വരെയുള്ള 15 പേരും 70-ന് മുകളിലുള്ള മൂന്ന് പേരും പട്ടികയിലുണ്ട്.