Headlines
Loading...
അംഗീകരിക്കാനാകില്ല’; ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അക്രമത്തെ അപലപിച്ച് ബ്രിട്ടണ്‍

അംഗീകരിക്കാനാകില്ല’; ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അക്രമത്തെ അപലപിച്ച് ബ്രിട്ടണ്‍

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുനേരെയുണ്ടായ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്‍. അംഗീകരിക്കാനാകാത്ത സംഭവമെന്ന് വിദേശകാര്യമന്ത്രി ജയിംസ് ക്ലവര്‍ലി പറഞ്ഞു. ഹൈക്കമ്മിഷന് ആവശ്യമായ സുരക്ഷ ഉറപ്പാക്കും. ഇന്ത്യ യു.കെ. ബന്ധം ഉഷ്മളമായി തുടരുമെന്നും ജയിസം ക്ലവര്‍ലി വ്യക്തമാക്കി.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒാഫീസിലേക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ വീണ്ടും പ്രതിഷേധവുമായെത്തി. ഇത്തവണ കര്‍ശന സുരക്ഷ ഒരുക്കിയതിനാല്‍ അക്രമസംഭവങ്ങള്‍ ഉണ്ടായില്ല. ഞായറാഴ്ച ഇതേ കോണ്‍സുലേറ്റിലേക്ക് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. അതേസയം ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ ആറാം ദിവസവും തുടരുന്നു.ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കെട്ടിടത്തിന് മുകളില്‍ കൂടുതല്‍ വലുപ്പത്തിലുള്ള ദേശീയ പതാക ഉയര്‍ത്തി ഖലിസ്ഥാന്‍ പ്രതിഷേധക്കാര്‍ക്ക് മറുപടി നല്‍കിയത്.

നേരത്തെ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയപതാക നീക്കിയതിനെ തുടര്‍ന്ന് മറ്റൊരു പതാക ഹൈക്കമ്മിഷന്‍ സ്ഥാപിച്ചിരുന്നു. ഈ പതാകയെക്കാള്‍ വലുപ്പത്തിലുള്ള മറ്റൊന്ന് കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചാണ് കഴിഞ്ഞദിവസം ജീവനക്കാര്‍ മറുപടി നല്‍കിയത്. അതിനിടെ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് ഹൈക്കമ്മിഷന്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പൊലീസ് ബാരിക്കേ‍ഡ് വച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ പൊലീസിനുനേരെ മഷിയും കുപ്പികളും എറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.