Headlines
Loading...
സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം അന്തരിച്ചു

സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. ഡെല്‍ഹിയിലെ ഗുഡ്ഗാവിലാണ് താമസിച്ചു വരുന്നത്. മരണത്തില്‍ സിപിഐഎംഅനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സഖാവ് സീതാറാം യെച്ചൂരിയോടും കുടുംബത്തിനോടും പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തുന്നു. മരണാനന്തരം തന്റെ മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കണമെന്ന മാതൃകാപരമായ തീരുമാനം കല്‍പകം യെച്ചൂരി കൈക്കൊണ്ടിരുന്നുവെന്നും സിപിഐഎം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

'സഖാവ് സീതാറാം യെച്ചൂരിയുടെ അമ്മ മരണപ്പെട്ടു. ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കി. നേരത്തെയും നിരവധി പുരോഗമന വാദികള്‍ ഇതുപോലെ ധീരമായ തീരുമാനം എടുത്തിട്ടുണ്ട്. അന്ധവിശ്വാസവും ശാസ്ത്ര വിരുദ്ധതയും വ്യാപകമാകുന്ന സമൂഹത്തില്‍ ഉറ്റവരുടെയോ സ്വന്തം മൃതശരീരം തന്നെയോ പഠിക്കാന്‍ വിട്ടു കൊടുക്കുകയാണ്. 

ജീവനേറ്റ ശരീരം രാസ ലായനിയില്‍ സൂക്ഷിച്ചു വീണ്ടും വീണ്ടും കീറി മുറിച്ച് പഠിക്കാന്‍ കൈമാറുന്നു. ഇങ്ങനെ മാതൃകയാകാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്കേ കഴിയൂ. ധീരമായ ഇത്തരം തീരുമാനങ്ങള്‍ സമരം തന്നെയാണ്. അമ്മയ്ക്ക് ആദരാഞ്ജലികള്‍.' ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം അനുശോചന കുറിപ്പില്‍ പറഞ്ഞു.