രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് . കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 38,948 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 43,903 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.44 ശതമാനമാണ്. തുടർച്ചായായ ഏഴാം ദിവസവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. നിലവിൽ രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 2.76 ആണ്.