കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനം വൈകുന്നു. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഉടന്‍ ചേരും. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലേക്ക് എംഎല്‍എമാര്‍ എത്തിത്തുടങ്ങി. എഐസിസി നിയോഗിച്ച മൂന്ന് നിരീക്ഷകര്‍ എംഎല്‍എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തും. സിദ്ധരാമയ്യയ്ക്ക് സാധ്യതയേറെ കല്‍പിക്കുന്നുണ്ടെങ്കിലും ഡി.കെ.ശിവകുമാര്‍ വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.