kerala
ബിജു കുര്യന്റെ തിരോധാനം: എംബസിക്ക് പരാതി നൽകി; നിയമനടപടിയെകുറിച്ച് ആലോചിക്കും - കൃഷിമന്ത്രി
ആലപ്പുഴ : ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇസ്രയേലിലും എംബസിയിലും പരാതി നല്‍കിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കര്‍ഷകരെ തെരഞ്ഞെടുത്തതെന്നും പി. പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
ബിജു ബോധപൂര്‍വം മുങ്ങിയതാണെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ബിജുവിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും ഫോണിലൂടെ സംസാരിച്ചെന്നും സംഘം തിരിച്ചെത്തിയ ശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വ്യക്തമഭാക്കി. ഇന്ന് രാവിലെയെങ്കിലും ബിജു സംഘത്തോടൊപ്പം ചേരുമെന്നു പ്രതീക്ഷിച്ചിരുന്നെന്നും മന്ത്രി കൂട്ടിചേര്‍ത്തു.