Headlines
Loading...
മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്

മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്

മാർ റാഫേൽ തട്ടിൽ ഇനി സിറോ മലബാർ സഭയുടെ വലിയ ഇടയൻ. സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായാണ് ഷംഷാബാദ് രൂപതയുടെ മെത്രാനായ മാർ റാഫേൽ തട്ടിലിനെ സിനഡ് തിരഞ്ഞെടുത്തത്. സഭയിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നും എല്ലാവരെയും ഒരുമിച്ചു നിർത്തുമെന്നും മാർ റാഫേൽ തട്ടിൽ പ്രതികരിച്ചു. മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് 2.30ന്  കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും.

ഡിസംബർ 7ന്  ഫ്രാൻസിസ് മാർപാപ്പ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രാജി സ്വീകരിച്ചതോടെയാണ് പുതിയ മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. തിങ്കളാഴ്ച ആരംഭിച്ച മുപ്പത്തിരണ്ടാമത് മെത്രാൻസിനഡിന്റെ ഒന്നാം സമ്മേളനമാണ് രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുത്തത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കം നിയുക്ത മേജർ ആർച്ച് ബിഷപ്പിന് ആശംസ നേർന്നു.  സഭ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലത്തെ നിയോഗം ഉൾക്കൊണ്ട് മാർ റാഫേൽ തട്ടിൽ കൃതജ്ഞതയർപിച്ചു