കള്ളവോട്ട് ആരോപണവുമായി കെ. സുധാകരൻ എം. പി. തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ട് നടന്നെന്നാണ് കെ. സുധാകരന്റെ ആരോപണം.
തളിപ്പറമ്പിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണെന്ന് സുധാകരൻ പറഞ്ഞു. എം. വി ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നും കെ. സുധാകരൻ ആരോപിച്ചു. സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പാണ്. പിണറായി വിജയന് ജയിലായിരിക്കും ലഭിക്കുകയെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.