kerala
'കോവിഷീല്‍ഡ് ഇടവേള കുറയ്ക്കണം'; ആവിശ്യക്കാര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കണമെന്ന് കേരള ഹൈക്കോടതി
കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറയ്ക്കണമെന്ന് ഹൈക്കോടതി. വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചതിന്് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാമെന്നും ഇതിന് വേണ്ടുന്ന മാറ്റങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ വരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കിറ്റക്‌സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
ജസ്റ്റിസ് പി വി സുരേഷ്‌കുമാറാണ് ഹര്‍ജി പരിഗണിച്ചത്. കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് എടുത്ത് 84 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് നല്‍കുന്നത്. എന്നാല്‍ ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ 28 ദിവസത്തിന് ശേഷം എടുക്കാമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഒന്ന്, രണ്ട് വാക്‌സിനുകളുടെ ഇടവേള വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് രോഗ പ്രതിരോധം വര്‍ധിക്കുമെന്ന നിലയില്‍ പഠനങ്ങള്‍ ഒന്നും ഇതേ ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവ്. പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനത്തിലൂടെ സംസ്ഥാനത്ത് നിന്നും വിദേശത്ത് പോകുന്നവര്‍ക്ക് നിലവില്‍ 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്.