kasaragod
സേവനത്തിന്റെ 15 വർഷം, പി. കെ.എം അഹ്മദ് മൗലവിക്ക് യാത്രയയ്പ്പ് നൽകി
കളനാട് :കളനാട് ഹദ്ദാദ് ജുമാ മസ്ജിദിൽ 15 വർഷക്കാലം മസ്ജിദ് ഇമാം, മഹല്ല് ഖത്തീബ്. മദ്രാസ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ഠിച്ച പി.കെ.എം അഹമദ് മൗലവിക്ക് യു. എ. ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഗംഭീര യാത്രയയ്പ്പ് നൽകി. കർമ്മരംഗത്ത് സവിശേഷമായ അധ്യായം തീർത്ത നാട്ടുകാരുടെ പ്രിയപ്പെട്ട ഉസ്താദിന് വികാര നിർഭരമായ ചടങ്ങിൽ ഉപഹാരങ്ങളും ഷാൾ അണിയിച്ചും സ്നേഹപഹാരം നൽകിയും ആദരിച്ചു.
കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കോഴിത്തിടിൽ അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കാദർ കുന്നിൽ ഉദ്‌ഘാടനം ചെയ്തു. ഇയാനത്തുൽ ഇസ്ലാം മദ്രാസ സ്വദർ മുഹല്ലിം അൽ ഹാഫിള് ഖലീൽ ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കളനാട് യു എ. ഇ കമ്മിറ്റി പ്രതേകം തയ്യാറാക്കി നൽകിയ മെമെന്റോ യുഎഇ കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ബാസ് കൈമാറിയും,
കളനാട് യു. എ. ഇ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേശ
ഷ്ടാക്കളായ മുഹമ്മദ് കുഞ്ഞി അയ്യങ്കോൽ , മിലിട്ടറി അഹ്മദ് കുഞ്ഞി എന്നിവർ ഷാൾ അണിയിച്ചും, യു. എ. ഇ കമ്മിറ്റി ട്രഷറർ റഹീം തോട്ടം സ്നേഹപഹാരം നൽകിയും ആദരിച്ചു.
യു. എ. ഇ കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ. പി അബ്ബാസ് സ്വാഗതാഷം സിച്ചു. ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തി. കളനാട് ഹദ്ദാദ് ജുമാ മസ്ജിദ് ഖത്തീബ് അഷ്‌റഫ് ഫൈസി, സി.ബി അബ്ദു റഹ്മാൻ ഹാജി, സി.ബി ശരീഫ് തായൽ, ഹബീബ് ബസ്റ്റാന്റ് , ദേളി ഇബ്രാഹിം, എ.കെ സുലൈമാൻ, കെഎം അബ്ദുൽ ഖാദർ, മുജീബ് അയ്യങ്കോൽ എന്നിവർ സംസാരിച്ചു.യാത്രയപ്പ് ചടങ്ങിൽ ഉസ്താദിന്റെ മറുപടി പ്രസംഗംത്തിൽ നാടിന്റെ മനസ്സ് നിറയുന്ന പ്രവർത്തനങ്ങൾക്കും, ആത്മാർത്ഥ സഹായങ്ങൾക്കും, സാന്ത്വനത്തിന്റെ തൂവൽ സ്പർശമാകുന്ന ഈ നാട്ടിലെ ജനങ്ങളോടും അവസരം തന്ന കമ്മിറ്റിയോടും സഹപ്രവർത്തകരോടും ഉള്ള നന്ദിയും കടപ്പാടും ഹൃദയത്തിൽ ചേർത്തു വെച്ചാണ് ഉസ്താദ് നന്ദി പറഞ്ഞത്. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്തില്ല