Pathanamthitta
സ്വത്ത് തര്‍ക്കം; വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ചു
പത്തനംതിട്ടയില്‍ വൃദ്ധന് ക്രൂരമര്‍ദ്ദനം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനും മരുമകളും മറ്റൊരു ബന്ധുവും ചേര്‍ന്നാണ് പിതാവിനെ മര്‍ദ്ദിച്ചത്. വലഞ്ചുഴി കൊണ്ട്മണ്ണില്‍ റഷീദിനാണ് (7o) മര്‍ദ്ദനമേറ്റത്. അയല്‍വാസികള്‍ മകന്‍ ഷാനവാസിനെയും മരുമകള്‍ ഷീബയെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മര്‍ദ്ദനത്തിന്റെ ദൃശ്യം അയല്‍വാസികളിലൊരാള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.