Headlines
Loading...
തൃശൂരില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാനും പുറത്തിറങ്ങാന്‍ പറ്റില്ല: മാര്‍ഗരേഖ

തൃശൂരില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാനും പുറത്തിറങ്ങാന്‍ പറ്റില്ല: മാര്‍ഗരേഖ

തൃശൂരില്‍ ട്രിപ്പിള്‍ ലോക്ഡൗണില്‍ കടുത്ത നിയന്ത്രണങ്ങള്‍. പുറത്തിറങ്ങാന്‍ അനുമതി മരണം, ചികില്‍സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമായി ചുരുക്കി. പലവ്യഞ്ജനക്കട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. പഴം, പച്ചക്കറിക്കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും. കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രം. സാധനങ്ങളുടെ വിതരണം വാര്‍ഡുതല സമിതികള്‍ വഴിയും ഹോം ഡെലിവറിയായും മാത്രമാക്കി ചുരുക്കി. അതായത് വീട്ടുസാധനങ്ങള്‍ വാങ്ങാനും പുറത്തിറങ്ങാന്‍ പറ്റില്ല. ഹോം ഡെലിവറി മാത്രമാണ് ഇവിടെയും പരിഹാരം.