Headlines
Loading...
ഒറ്റ ഡോസ് വാക്സീനെടുത്തവര്‍ക്കും അനുമതി വേണം: ആവശ്യവുമായി ദേവസ്വങ്ങൾ

ഒറ്റ ഡോസ് വാക്സീനെടുത്തവര്‍ക്കും അനുമതി വേണം: ആവശ്യവുമായി ദേവസ്വങ്ങൾ

തൃശൂർ പൂരം നടത്തിപ്പുമായി മുന്നോട്ട് പോകാന്‍ ദേവസ്വങ്ങള്‍ തീരുമാനിച്ചു. പക്ഷേ, കൂടുതല്‍ ഇളവുകള്‍ അനുവദിക്കണം. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം നാളത്തെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെടുക്കുമെന്ന് കലക്ടര്‍ ദേവസ്വങ്ങളെ അറിയിച്ചു. ആനപാപ്പാൻമാരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം. ഒറ്റ ഡോസ് വാക്സീൻ എടുത്തവർക്കും പ്രവേശനം നൽകണം. ഈ രണ്ട് ഇളവുകൾ വേണമെന്നാണ് ദേവസ്വങ്ങൾ മുന്നോട്ടുവച്ചത്.

പക്ഷേ, ഇന്നത്തെ യോഗത്തിൽ മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. നാളെ രാവിലെ പത്തരയ്ക്കു ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം. എന്നിട്ട്, അന്തിമതീരുമാനമെടുക്കാമെന്ന് കലക്ടർ പറഞ്ഞു. പുതിയ നിയമങ്ങൾ അടിച്ചേൽപിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പ്രതീകരിച്ചു. അതേസമയം, പൂരം അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്തെത്തി.

ചൊവാഴ്ച ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയവർക്കേ പൂരം കാണാൻ കഴിയൂ. ഈ പരിശോധനാഫലം കോവിഡ് ജാഗ്രതാ പോർട്ടലിൽ അപ്്ലോഡ് ചെയ്താൽ മാത്രമേ പൂരത്തിനുള്ള പാസ് കിട്ടൂ. സംഘാടകർ എല്ലാവർക്കും ഈ നിയമം ബാധകമാണ്. പൂരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ദേവസ്വങ്ങളുടെ തീരുമാനം