kerala
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.
ആർടിപിസിആർ പരിശോധന നടത്താത്തവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ റൂം ക്വാറന്റീനിൽ കഴിയണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് വാക്സിൻ എടുത്തവർക്കും പരിശോധന നിർബന്ധമാണ്.