kerala
സ്വര്‍ണക്കടത്തിലെ ഇഡി പരാതി; പൂഴ്ത്തി പൊലീസ്, ഒളിച്ചുകളി തുടരുന്നു
സ്വപ്നയ്ക്ക് കാവല്‍ നിന്ന വനിതാ പൊലീസുകാരുടെ സഹായത്തോടെ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന എന്‍ഫോഴ്സ്മെന്‍റിന്‍റെ പരാതി പൊലീസ് പൂഴ്ത്തി. കഴിഞ്ഞമാസമാണ് അട്ടിമറിക്കാന്‍ ശ്രമം ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്‍റ് കത്ത് നല്‍കിയത്. ഈ കത്തില്‍ അന്വേഷണം നടത്തുന്നതിന് പകരം വനിതാ പൊലീസുകാരുടെ മൊഴിയില്‍ എന്‍ഫോഴ്സ്മെന്‍റിനെതിരെ കേസെടുക്കുകയാണ് ക്രൈംബ്രാഞ്ച് ചെയ്തത്. ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദായതോെട കത്തില്‍ തുടര്‍നടപടി എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടേക്കും.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞമാസം 15 നാണ് ഡിജിപിക്ക് കത്ത് നല്‍കിയത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ സ്വര്‍ണക്കടത്ത് കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ഫോഴ്സ്മെന്‍റ് വാഗ്ദാനം നൽകിയതായ ശബ്ദരേഖയെക്കുറിവ്യക്തമാക്കിയിരുന്നു.മൊഴി നല്‍കാന്‍ സ്വപ്നയെ ഇഡി ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരിയുടെ മൊഴിയെക്കുറിച്ചും അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ കത്ത് നല്‍കി രണ്ടു ദിവസത്തിന് ശേഷം എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയാണ് ക്രൈംബ്രാഞ്ച് ചെയ്തത്. ഈ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കത്തില്‍ എന്‍ഫോഴ്സ്മെന്‍റ് തുടര്‍നടപടി ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ ശബ്ദരേഖ പുറത്ത് വന്നത് വന്‍ഗൂഢാലോചനയാണെന്നാണ് ഇഡിയുടെ ആരോപണം. ഫോണിൽ പറയേണ്ട കാര്യങ്ങൾ നേരത്തെ സ്വപ്നയെ ധരിപ്പിച്ച ശേഷം കാവല്‍നിന്ന പൊലീസുകാരി തന്റെ ഫോണിൽ നിന്നു സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചവെന്നും പിന്നീട് സ്വപ്ന പറയുന്നത് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റെക്കോഡ് ചെയ്തുവെന്നുമാണ് എന്‍റഫോഴ്സ്മെന്‍റ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ഭാവിയില്‍ പൊലീസ് സഹായം ആവശ്യപ്പെടുന്നത് പുനപരിശോധിക്കും എന്നും എന്‍റഫോഴ്സ്മെന്‍റ് വ്യക്തമാക്കിയിരുന്നു