Headlines
Loading...
നിയന്ത്രണങ്ങളിൽ ഇളവില്ല, കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ഉറച്ച് കലക്ടര്‍

നിയന്ത്രണങ്ങളിൽ ഇളവില്ല, കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ഉറച്ച് കലക്ടര്‍

കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് കലക്ടര്‍. ടൗണുകളില്‍ പ്രവേശിക്കാന്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. രണ്ട് തവണ വാക്സീന്‍ എടുത്തവര്‍ക്കും ഇളവ് നൽകും. പ്രായോഗികമാണോ എന്ന് നടപ്പാക്കിയാലേ പറയാന്‍ പറ്റൂവെന്ന് ഡി. സജിത് ബാബു പ്രതികരിച്ചു. നിലവിലെ ഉത്തരവിലെ ആശയക്കുഴപ്പം പരിഹരിച്ച് പുതിയ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ കോവിഡ് നിയന്ത്രണ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരവ് നടപ്പാക്കുക ശനിയാഴ്ച മുതലാകും. വിചിത്ര ഉത്തരവെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.