Headlines
Loading...
30 വരെയുള്ള പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

30 വരെയുള്ള പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റിവച്ചതായി പി.എസ്.സി. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി അറിയിച്ചു.

മുന്‍പ് വിവിധ സര്‍വകലാശാല പരീക്ഷകളും ഗവര്‍ണറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാ‌റ്റിവച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാ‌റ്റമില്ല. എന്നാല്‍ സംസ്ഥാനത്തെ 10, പ്ളസ് ‌ടു പരീക്ഷകള്‍ മാ‌റ്റിയിട്ടില്ല. എന്നാല്‍ സിബിഎസ്‌ഇ പത്താംക്ളാസ് പരീക്ഷകള്‍ വേണ്ടെന്നുവച്ചു. പ്ളസ് ‌ടു പരീക്ഷകള്‍ നീട്ടിവയ്‌ക്കുകയും ചെയ്‌തു.