kerala
സുകുമാരന്‍ നായര്‍ സ്വന്തം രാഷ്ട്രീയം തുറന്നുപറയണം; ആഞ്ഞടിച്ച് എ.കെ.ബാലൻ
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ മന്ത്രി എ.കെ.ബാലൻ. രാഷ്ട്രീയമുണ്ടെങ്കിൽ അത് ആർജവത്തോടെ തുറന്നു പറയണം. തുടർ ഭരണം ഇല്ലാതാക്കാൻ അയ്യപ്പസ്വാമിയെ കൊണ്ടുവന്നു. തിരഞ്ഞെടുപ്പ് തലേ ദിവസം എൻ.എസ്.എസ് ആസ്ഥാനത്തു നിന്ന് വിശ്വാസികൾക്ക് വോട്ടു കൊടുക്കണമെന്ന നിർദേശം പോയെന്നും എ.കെ ബാലൻ കോഴിക്കോട് പറഞ്ഞു.