kerala
മുഖ്യമന്ത്രിക്ക് അയ്യപ്പശാപത്തെ ഭയം; ഭാര്യ വഴിപാട് നേർന്നു; ശോഭാ സുരേന്ദ്രൻ
മുഖ്യമന്ത്രിക്ക് അയ്യപ്പശാപത്തെ ഭയമെന്ന് ശോഭാ സുരേന്ദ്രന്‍. ഇത് കാരണം മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാൽപായസ വഴിപാട് നേര്‍ന്നെന്നും അവര്‍ പറഞ്ഞു. വിജയം ഉറപ്പാണെന്നും എംഎല്‍എ ഓഫിസ് ക്രമീകരിച്ചെന്നും പാലക്കാട്ടെ ബിജെപി സ്്ഥാനാര്‍ഥി ഇ.ശ്രീധരന്‍ പറഞ്ഞു. നേമത്ത് സിപിഎം–കോണ്‍ഗ്രസ് നീക്കുപോക്കുണ്ടായോ എന്ന് പരിശോധിച്ചുവരികയാണെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി..
സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ആരോപണമുന്നയിച്ച് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. അസുരന്‍മാരാണ് സിപിഎമ്മിലുളളത്.മുഖ്യമന്ത്രിക്ക് അയ്യപ്പശാപത്തെ ഭയമാണെന്നും മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാല്‍പായസത്തിന് വഴിപാട് നേര്‍ന്നെന്നും അവര്‍ പറഞ്ഞു
പാലക്കാട് വിജയം ഉറപ്പെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ പറഞ്ഞു. പാലക്കാട് എം.എല്‍.എ ഓഫിസ് ക്രമീകരിച്ചു കഴിഞ്ഞു. മെട്രോമാൻ എന്ന വ്യക്തിപ്രഭാവത്തിനാണ് വോട്ട് ലഭിച്ചതെന്നും ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു.