kerala
ഒക്ടോബർ നവംബർ മാസങ്ങളിലെ ജാഗ്രതയോടെ കാണണം മുൻകരുതലിൽ ഇൽ വിട്ടുവീഴ്ച പാടില്ലെന്ന് -മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്- 19 പ്രതിരോധ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍, നവംബര്‍ മാസങ്ങളെ ജാഗ്രതയോടെ കാണണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വരും ദിവസങ്ങളില്‍ കൊവിഡ് ബാധ ഇനിയും വർധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം വന്നുപോകട്ടെയെന്ന അലസ മനോഭാവം ഒരിക്കലും പാടില്ല. രോഗമുക്തി നേടിയ പലരിലും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. ഇപ്പോഴും പത്ത് ശതമാനം പേര്‍ മാസ്‌ക് പോലുമിടാതെ പുറത്തിറങ്ങുന്നുണ്ട്.
പ്രതിരോധ മുന്‍കരുതല്‍ നടപടികളില്‍ ഒരു വിട്ടുവീഴ്ചയുമരുത്. മാസ്‌കും കൈകള്‍ കഴുകുന്നതും എപ്പോഴും പാലിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജാഗ്രതാ പോര്‍ട്ടലില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അറിയിച്ചു.