gulf update
സൗദിയില്‍ കാര്‍ പാര്‍ക്കിങ് തകര്‍ന്ന് വീണു; നാലുപേര്‍ക്ക് പരിക്ക്
സൗദി അറേബ്യയിലെ ദമാം ഖോബാര്‍ ഹൈവേയിലെ റാക്കയില്‍ അല്സയീദ് ടവറിന്റെ പാര്‍ക്കിംഗ് ഭാഗം തകര്‍ന്ന് നാലു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു.മണ്ണിടിഞ്ഞാണ് അപകടം ഉണ്ടായത്.
റഡ് ക്രസന്‍റ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ സര്‍വിസ് ടീമുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. അടുത്തുള്ള ടവറിലെ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ ഒഴിഞ്ഞു പോകാനുള്ള നിര്‍ദേശം നല്‍കിയിരുന്നു.
അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറുകണക്കിന് വാഹനങ്ങള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. രണ്ട് പേരെ തകര്‍ന്ന അവിശിഷ്ടങ്ങള്ക്കിടയില് നിന്നാണ് രക്ഷപ്പെടുത്തിയത്.