Headlines
Loading...
മികച്ച 50 എംഎൽഎമാരിൽ വി.ടി. ബൽറാമും; ഏഷ്യാ പോസ്റ്റ് സർവേ

മികച്ച 50 എംഎൽഎമാരിൽ വി.ടി. ബൽറാമും; ഏഷ്യാ പോസ്റ്റ് സർവേ

ന്യൂഡൽഹി∙ രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ വി.ടി. ബൽറാമും. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിനാണ് ഓൺലൈനായി സർവേ നടത്തിയത്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നാണ് തിരഞ്ഞടുപ്പ് നടന്നത്. 50 വിഭാഗങ്ങളിലായാണ് എംഎൽഎമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ബാസിഗര്‍ എന്ന വിഭാഗത്തിലാണ് വി.ടി.ബല്‍റാമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

150 എംഎല്‍എമാരാണ് അവസാന റൗണ്ടിൽ എത്തിയത്. പാലക്കാട് തൃത്താല മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് വി.ടി.ബൽറാം. രാജ്യത്താകെ 31 നിയമസഭകളിലായി 4123 എംഎൽഎമാരാണുള്ളത്. എന്നാല്‍ വിവിധ കാരണങ്ങള്‍കൊണ്ട് 165 എംഎല്‍എമാരുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ജനപ്രീതി, പ്രവർത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടൽ, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാൽപര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ടിന്റെ ഉപയോഗം, നിയമ സഭയിലെ സാന്നിധ്യം ചർച്ച തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മികച്ച എംഎൽഎമാരെ തിരഞ്ഞെടുത്തത്