kasaragod news
സ്കൂളിലേക്കുള്ള റോഡ് തട്ടിയെടുക്കാനുള്ള ശ്രമം കുറ്റക്കാർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണം : മുസ്ലിം യൂത്ത് ലീഗ്
തളങ്കര :തൊണ്ണൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള തെരുവത്ത് ഗവൺമെന്റ് എൽ പി സ്കൂളിലേക്കുള്ള വഴിയിൽ സ്കൂളിന്റെ അനുമതിയില്ലാതെ ഇന്റർലോക്ക് ചെയ്ത് ആ സ്ഥലം തന്റെ അധീനധയിലാക്കാനും , കൂടാതെ സ്കൂളിന്റെ നെയിം ബോർഡ് എടുത്തു മാറ്റുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്‌തമായ നിയമ നടപടി എടുക്കണമെന്ന് ഖാസീലൈൻ പള്ളിക്കാൽ ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു .
ഓൺലൈനിൽ നടന്ന യോഗത്തിൽ അസ്‌ലം പള്ളിക്കാൽ അധ്യക്ഷത വഹിച്ചു . ഇബ്രാഹിം ഖാസിയാരകം , ആഷിക് ,ഇഠതിയാസ് എൻ എ , മനാഫ് ഊദ് , ഹംസ അങ്കോള , ഇഠതിയാസ് പി എം ,സബീർ കെ എസ് എന്നിവർ പ്രസംഗിച്ചു . ശിഹാബ് ഊദ് സ്വാഗതവും , യാസർ സെറാമിക്‌സ് റോഡ് നന്ദിയും പറഞ്ഞു.