Headlines
Loading...
ഇപ്പോള്‍ നോക്കിക്കോ, ഇനി കാണണമെങ്കില്‍ 6800 വര്‍ഷങ്ങള്‍ കഴിയണം; അപൂര്‍വ്വ വാല്‍നക്ഷത്രം ഭൂമിക്ക് അരികെ!!

ഇപ്പോള്‍ നോക്കിക്കോ, ഇനി കാണണമെങ്കില്‍ 6800 വര്‍ഷങ്ങള്‍ കഴിയണം; അപൂര്‍വ്വ വാല്‍നക്ഷത്രം ഭൂമിക്ക് അരികെ!!

ന്യൂയോര്‍ക്ക്: ജൂലൈ 14 മുതല്‍ ആകാശത്ത് ഒരു അപൂര്‍വ്വ വാല്‍ നക്ഷത്രം ദൃശ്യമാവും. സി/2020 എഫ് 3 അഥവാ നിയോവൈസ് എന്ന വാല്‍ വക്ഷത്രത്തെ വരുന്ന 20 ദിവസത്തിനുള്ളില്‍ ആകാശത്ത് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍, പിന്നെ ഈ വാല്‍നക്ഷത്രം ദൃശ്യമാവണമെങ്കില്‍ 6800 വര്‍ഷങ്ങള്‍ കഴിയണം!!!
മാര്‍ച്ച് 27 നാണ് നാസ ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ നിയോവൈസ് ഉപയോഗിച്ച് കണ്ടെത്തിയത് കൊണ്ടാണ് ഈ ധൂമകേതുവിന് അതേ പേര് കിട്ടിയത്. ജൂലൈ 14 മുതല്‍ ഇന്ത്യയുടെ ആകാശത്ത് ഈ വാല്‍നക്ഷത്രത്തെ കാണാന്‍ കഴിയും. തുടര്‍ന്നുള്ള 20 ദിവസങ്ങളില്‍, സൂര്യാസ്തമയത്തിന് ശേഷം 20 മിനിട്ട് നേരം ആകാശത്ത് നിയോവൈസ് വാല്‍നക്ഷത്രത്തെ നഗ്ന നേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കും.

ജൂലൈ 22 ന് നിയോവൈസ് ഭൂമിയുടെ ഏറ്റവും അടുത്തെത്തും. അന്ന് ഈ ധൂമകേതുവും ഭൂമിയും തമ്മിലുള്ള ദൂരം 103 ദശലക്ഷം കിലോമീറ്റര്‍ മാത്രമായിരിക്കും. നാസ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം 6800 വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും ഈ വാല്‍നക്ഷത്രം ഭൂമിയ്ക്ക് മുഖമായി എത്തുന്നത്. അതായത് 2020 ല്‍ കാണുന്ന ഈ കാഴ്ച ഇനി കാണുക 8786 ല്‍ ആയിരിക്കും.