Headlines
Loading...
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട!  578 ഗ്രാം സ്വർണം പിടിച്ചെടുത്തു, കണ്ടെത്തിയത് ഇൻഡക്ഷൻ കുക്കറിൽ നിന്ന്

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട! 578 ഗ്രാം സ്വർണം പിടിച്ചെടുത്തു, കണ്ടെത്തിയത് ഇൻഡക്ഷൻ കുക്കറിൽ നിന്ന്

 മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ജിദ്ദയിൽ നിന്ന് എത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 578 ഗ്രാം ഭാരമുള്ള സ്വർണം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി അബൂബക്കർ സിദ്ധീഖിയാണ് സ്വർണം കടത്തിയത്. ഇൻഡക്ഷൻ കുക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ജിദ്ദയിൽ നിന്നെത്തിയ ചാർട്ടേർഡ് വിമാനത്തിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്.

അതേസമയം സംസ്ഥാനം തന്നെ ഒരു സ്വർണ കേസിൽ വലിയ ചർച്ചാവിഷയമായി തുടരുമ്പോഴാണ് യാതൊരു തരത്തിലുള്ള പ്രശ്നവുമില്ലാതെ കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ചത്. കരിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിലും ചാർട്ടേഡ് വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കണ്ടെത്തിയിരുന്നു.