Headlines
Loading...
കുമ്പള : കാറില്‍ കടത്തുകയായിരുന്ന രണ്ടു കോടിയുടെ കുഴല്‍ പണവും സ്വർണാഭരണങ്ങളുമായി; ഒരാൾ പിടിയിൽ

കുമ്പള : കാറില്‍ കടത്തുകയായിരുന്ന രണ്ടു കോടിയുടെ കുഴല്‍ പണവും സ്വർണാഭരണങ്ങളുമായി; ഒരാൾ പിടിയിൽ


കുമ്പള : കാറില്‍ കടത്തുകയായിരുന്ന രണ്ടു കോടിയുടെ കുഴല്‍ പണവും സ്വർണാഭരണങ്ങളുമായി എക്‌സൈസ് സംഘം പിടികൂടി.  കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  മഞ്ചേശ്വരം താലൂക്കിൽ തുമിനാട് എന്ന സ്ഥലത്ത് വെച്ച്
നടത്തിയ  വാഹന പരിശോധനയ്ക്കിടെ മഞ്ചേശ്വരം അബ്ദുൾ  ഖാദർ മകൻ ഷംസൂദ്ദീൻ എന്നയാൾ ഓടിച്ചു വന്ന  KL14 V 9148 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ അനധികൃതമായി   യാതോരു രേഖയും ഇല്ലാതെ കടത്തിക്കൊണ്ടുവരികയായിരുന്ന                രണ്ട് കോടി എൺപത്തി ഏഴായിരത്തി മുന്നൂറ് രൂപയും( Rs 2,00,87,300/- ), 20 പവനോളം  സ്വർണവും പിടിച്ചെടുത്തു. തുടർ നടപടികൾക്കായി പ്രതിയേയും , കാറും , സ്വർണാഭരണങ്ങളും പണവും  മഞ്ചേശ്വരം പോലീസ് സ്റ്റേഷന് കൈമാറി.