kerala
ഇടുക്കിയിലെ സിപിഎം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി
ഇടുക്കിയിലെ സിപിഎം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ നിര്‍മാണം നിര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ മൂന്നാര്‍ ബഞ്ചിന്റെ ഉത്തരവ്. എന്‍ഒസിയില്ലാതെയാണ് കെട്ടിടങ്ങളുടെ നിര്‍മാണം നടത്തുന്നതെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് ജില്ലാകലക്ടര്‍ സ്റ്റോപ് മെമോ നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്ന് നിര്‍മാണം തുടരുകയായിരുന്നു. ഇതോടെ നിര്‍മാണം തടയാന്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സംരക്ഷണം നല്‍കണമെന്ന് പൊലീസ് മേധാവിക്ക് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശം നല്‍കി.