Headlines
Loading...
യൂട്യൂബര്‍ തൊപ്പിയെ അറസ്റ്റ് ചെയ്തു

യൂട്യൂബര്‍ തൊപ്പിയെ അറസ്റ്റ് ചെയ്തു

കൊച്ചി: തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് സുഹൃത്തിന്റെ താമസ സ്ഥലത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ പറ്റുന്നില്ലെന്നു പറഞ്ഞ് അകത്തു നിന്ന് ലൈവ് ചെയ്യുകയായിരുന്നു.
ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്.

കഴിഞ്ഞയാഴ്ച വളാഞ്ചേരിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല പദപ്രയോഗവും ഗതാഗത തടസ്സവും ഉണ്ടാക്കിയെന്ന കേസിലാണ് നടപടി. കട ഉടമക്കെതിരെയും കേസെടുത്തിരുന്നു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിന് ഇയാളെ കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്.


സോഷ്യല്‍ മീഡിയ ലൈവില്‍ നിരന്തരം അശ്ലീല പ്രയോഗം നടത്തുന്ന ഇയാള്‍ക്കു കുട്ടികള്‍ അടക്കം ലക്ഷക്കണക്കിനു ഫോളോവേഴ്‌സാണുള്ളത്. ഇയാള്‍ക്കുകിട്ടിയ കൗമാരക്കാരുടെ പിന്തുണ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.