Headlines
Loading...
ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ടു

ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ടു

ലൈഫ് പദ്ധതിപ്രകാരം വീട് ലഭിച്ചില്ലെന്ന പരാതിയുമായെത്തിയ അപേക്ഷകൻ മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫിസിനുള്ളിൽ തീയിട്ടു. ആനപ്പാംകുഴി സ്വദേശി മുജീബ് റഹ്മാനാണ് തീയിട്ടത്. 

കുപ്പിയിൽ പെട്രോളുമായെത്തി തീയിടാൻ ശ്രമിച്ച മുജീബിനെ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീയാളി പടർന്നതിനു പിന്നാലെ പഞ്ചായത്ത് ഓഫീസിലെ ശുചിമുറിയിൽ കയറി കൈഞരമ്പ് മുറിച്ച പ്രതിയെ മേലാറ്റൂർപൊലീസ് അറസ്റ്റ് ചെയ്തു.  അഗ്നി രക്ഷാസേനയെത്തി തീ അണച്ചങ്കിലും മിക്ക രേഖകളും കത്തിനശിച്ചു. പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയിലാണ്  കിടപ്പിലായ ഉമ്മയടക്കമുള്ള മുജീബിന്‍റെ കുടുംബം കഴിയുന്നത്. 


സിപിഎം നേതൃത്വത്തിൽ നടന്ന ഗൂഢാലോചനക്ക് പിന്നാലെയാണ് മുജീബ് തീയിട്ടതെന്ന ആരോപണം യുഡിഎഫ് ഉയർത്തുന്നുണ്ട്.