kerala
സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം: രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്ത് എം ജി സര്‍വകലാശാല
കോട്ടയം: പൂരിപ്പിക്കാത്ത 54 സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ എം ജി സര്‍വകലാശാലയിലെ രണ്ടുജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. നിലവിലെ സെക്ഷന്‍ ഓഫീസറെയും മുന്‍ സെക്ഷന്‍ ഓഫീസറെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ ജോയിന്റ് രജിസ്ട്രാര്‍ തലത്തില്‍ വിശദമായ അന്വേഷണം നടത്തും.
സെക്ഷനിലെ എല്ലാ ജീവനക്കാരെയും മറ്റ് സെക്ഷനുകളിലേക്കു മാറ്റും. പോലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.